അഖില്‍ പോള്‍, അനസ് ഖാന് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഫോറൻസിക്. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍ സിനിമയെന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ എത്തുന്ന റേബ മോണിക്കയെ അണിയറ പ്രവർത്തകർ സമീപിച്ചപ്പോൾ ഉണ്ടായ ഒരു രസകരമായ കാര്യമാണ് ഇപ്പോൾ ടോവിനോ തോമസ് വെളിപ്പെടുത്തുന്നത്.
ഫോറന്‍സിക്കിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ചോദിച്ചത് ഇങ്ങനെയാണ്. , ‘ടൊവീനോയുടെ സിനിമ, ഇതിനകത്ത് ലിപ് ലോക്ക് ഉണ്ടോ?’ ഉണ്ട് എന്ന് പറഞ്ഞ അണിയറ പ്രവർത്തകരോട് അങ്ങനെയാണെങ്കിൽ താൻ ഈ സിനിമ ചെയ്യില്ല എന്നായിരുന്നു താരത്തിന്റെ മറുപട. ഇങ്ങനെയാണ് കഥകൾ എന്നും തനിക്ക് സത്യമാണോ എന്ന് അറിയില്ല എന്നും ടോവിനോ കൂട്ടിച്ചേർക്കുന്നു. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായി എത്തുന്ന മമ്ത മോഹൻദാസ് ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.