പ്രളയകാലത്തും ഇപ്പോഴും സൂപ്പർമാൻ എന്ന് വിളിപ്പേരുള്ള ടോവിനോക്ക് മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നും ഒരു പേര് മലയാളികൾ നൽകിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം കഴിഞ്ഞ ദിവസം നടന്നു. തന്റെ പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേര് പ്രൊമോഷന്റെ ഭാഗമായി ഒരു ചാനൽ പരിപാടിയിൽ പങ്കെടുത്തപ്പോൾ അവതാരിക ടോവിനോയോട് ചുംബനത്തെ പറ്റി ചോദിച്ചു. അപ്പോൾ ടോവിനോ ചിരിച്ചു കൊണ്ട് പറഞ്ഞത് ഈ പെൺപിള്ളേർക്കെന്റെ ചുംബനത്തെ പറ്റി അറിഞ്ഞാൽ മതിയല്ലോ എന്ന്.
പരിപാടിയിൽ ജഡ്ജായിരുന്ന നടൻ ബാലക്കും ടോവിനോയോട് ചിലത് പറയാനുണ്ടായിരുന്നു.എന്ന് നിന്റെ മൊയ്തീനിലാണ് ടൊവിനോ ബാലക്കൊപ്പം അഭിനയിച്ചത്. മൊയ്തീന് ശേഷം ഇവന്റെ എത്ര ഉമ്മ ഞാൻ കണ്ടെന്നറിയുമോ എന്നാണ് ബാല കളിയാക്കിയത്. അതിനു മറുപടിയായി ആകെ മൂന്നു സിനിമയിലെ ഞാൻ ഉമ്മ വച്ചിട്ടുള്ളു എന്ന് ടൊവിനോയും മറുപടി നൽകി. എന്നാൽ ബാലയുടെ അടുത്ത ഡയലോഗാണ് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചത്. ഞാൻ ഇതുവരെ ഉമ്മ വച്ചിട്ടില്ലടാ. കാണികൾ കൈയ്യടികളും പൊട്ടിച്ചിരിയും കൊണ്ടാണ് ആ ഡയലോഗ് വരവേറ്റത്. ടോവിനോയും ഉർവശിയും ഒന്നിക്കുന്ന എന്റെ ഉമ്മാന്റെ പേര് ക്രിസ്തുമസ് റിലീസായി ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തും.