സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടോവിനോ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. അതോടൊപ്പം സ്വന്തം നിലപാടുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും പൊതു ജനങ്ങൾക്കിടയിൽ പ്രിയങ്കരനുമാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ടൊവിനോ ഇന്നലെ തന്റെ പേരിൽ തെറ്റായ രീതിയിൽ പ്രചരിച്ച വാർത്ത നൽകിയ ഒരു മീഡിയക്കെതിരെ രംഗത്ത് വന്നിരുന്നു. വാർത്തയുടെ കമന്റ് ബോക്സിൽ എത്തിയാണ് ടൊവിനോ പ്രതികരിച്ചത്.
ടൊവിനോയുടെ കമന്റ് വൈറൽ ആയതോടെ മീഡിയ ആ വാർത്ത മുക്കി. ഇപ്പോൾ ആ വാർത്ത നൽകിയ മീഡിയ തന്നെ ടോവിനോ പറഞ്ഞ കാര്യത്തിന്റെ ശരിയായ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റ് ആയി നേരത്തെ ഞാൻ തെറ്റായ രീതിയിൽ സംസാരിച്ചു എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നാണ് ടൊവിനോ എഴുതിയിരിക്കുന്നത്. താനൊരു ജെന്റിൽമാൻ ആണ് എന്ന് തെളിയിക്കുന്ന തരത്തിൽ ആണ് അദ്ദേഹത്തിന്റെ കമന്റ്.