ബിഗ് ബഡ്ജറ്റ് ചിത്രമായ ചെങ്ങഴി നമ്പ്യാറിൽ ടോവിനോ തോമസ് ഇല്ല. താരം ചിത്രത്തിൽ നിന്നും പിൻമാറിയിരിക്കുകയാണ്. മാമാങ്കം കാലഘട്ടത്തിലെ ചാവേർപ്പടയാളിയുടെ വേഷത്തിലായിരുന്നു താരത്തെ നിശ്ചയിച്ചിരുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്നാണിത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ആരവം എന്ന ചിത്രത്തിലും ടൊവിനോ തോമസ് ഭാഗം ആകില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
2016ൽ പ്രഖ്യാപിക്കപ്പെട്ട ചെങ്ങഴി നമ്പ്യാർ ഫസ്റ്റ് ലുക്ക് കൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ ചിത്രമായിരുന്നു. സാമൂതിരിയുമായി ഏറ്റുമുട്ടുന്ന പടയാളികളിലെ അംഗമായിരുന്നു നമ്പ്യാർ. ടൊവിനോയുടെ കഥാപാത്രത്തിന് വളരെ വ്യത്യസ്തമായ ഒരു ലുക്ക് ആയിരുന്നു ഉണ്ടായിരുന്നത്. പലഭാഷകളിലായി 100 കോടി ബഡ്ജറ്റിൽ പ്ലാൻ ചെയ്തിരുന്ന ചിത്രമായിരുന്നു ചെങ്ങഴി നമ്പ്യാർ. ചിത്രം ഇനി എപ്പോൾ തുടങ്ങും എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.