ബേസില്‍ ജോസഫ് – ടോവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍മുരളി. ഗോദ എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ – ടോവിനോ കൂട്ടുകെട്ട് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമ ഡാഡിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ടോവിനോ ഗോദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നടന്ന രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ്.
ബേസില്‍ എന്ന സംവിധായകന് ചില്ലറക്കാരനല്ലെന്നും അദ്ദേഹത്തെ സെറ്റിലുള്ളവര്‍ക്ക് ഭയമാണെന്നും ടോവിനോ കൂട്ടിചേര്‍ത്ത ശേഷമാണ് ഗോദ എന്ന ചിത്രത്തിലെ ഷൂട്ടിങ് സമയത്ത് നടന്ന മധുര പ്രതികാരത്തെ ക്കുറിച്ച് ടോവിനോ പറഞ്ഞത്. ചിത്രത്തില്‍ ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഫൈറ്റ് മാസ്റ്റര്‍ ആയിരിക്കും കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഷൂട്ടിങ് സമയങ്ങളില്‍ ബേസില്‍ സ്പീക്കറില്‍ മ്യൂസിക് ഓണ്‍ ആക്കി വയ്ക്കുന്ന പതിവുണ്ട്. ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നിരവധി കട്ടുകള്‍ വരികയും ഫൈറ്റ് മാസ്റ്ററിന് ദേഷ്യം വന്നിരിക്കുന്ന സമയത്ത്, ബേസില്‍ മ്യൂസിക് ഓണ്‍ ആക്കുകയും ഫൈറ്റ് മാസ്റ്റര്‍ ആളറിയാതെ ബേസിലിനെ ചീത്ത വിളിക്കുകയുമായിരുന്നു. പിന്നീട് ഒരു അവസരം ലഭിച്ചപ്പോള്‍ ബേസില്‍ തിരിച്ച് ചീത്ത പറഞ്ഞ് പ്രതികാരം തീര്‍ത്തുവെന്നും ടോവിനോ പറഞ്ഞു.
വീഡിയോ കാണാം: