മകന് തഹാന്റെ ജന്മദിനം ആഘോഷിച്ച് ആയിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍ മീഡിയയിലെങ്ങും തഹാന് ജന്മദിനാശംസകള് കൊണ്ട് നിറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തും നിന്നുള്ളവരും ആരാധകരും ഒക്കെ തഹാന് ജന്മദിനാശംസകള് നേര്‍ന്നിരുന്നു.
പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കു വെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ലോക്ക്ഡൗണ്‍ ആണെങ്കിലും തന്റെ മകന്റെ ആദ്യ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവും വരുത്താന്‍ ടോവിനോ തയ്യാറല്ല എന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞില്ലെങ്കിലും കുടുംബങ്ങള്‍ ചേര്‍ന്ന് ജന്മദിന ആഘോഷങ്ങള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു.
2014 ആയിരുന്നു ടോവിനയുടെ വിവാഹം. ലിഡിയയെ ആണ് താരം വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ടോവിനോയുടെ അവസാനം ഇറങ്ങിയ ചിത്രം കള മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും സ്വന്തമാക്കിയത് , ഇതുവരെ നാല്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ടോവിനോ ഒരു സൂപ്പര്‍താര പരിവേഷമുള്ള താരമാണ്. ഇനി ടോവിനോയുടെതായി വരാനിരിക്കുന്നത് വമ്പന്‍ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ്. ഇതില്‍ മിന്നല്‍ മുരളി ആണ് ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം.