സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമൊക്കെ മികച്ച സ്വീകാര്യത കിട്ടാറുണ്ട്. അത്തരത്തില്‍ സ്വീകാര്യത കിട്ടിയ ഒരു പോസ്റ്റാണ് അനു സിത്താര ഇന്നലെ ഇട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ടൊവീനോ തോമസ് കമന്റുമായി വന്നതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. അതിന് അനു സിത്താരയുടെ മറുപടി കൂടെയായപ്പോള്‍ സംഭവം വൈറലായി
ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്.ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം.
ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം.അനു നല്കിയ മറുപടി ഇങ്ങനെ;’ടൊവിനോ ചേട്ടന് കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’. സൈബര്‍ ലോകത്ത് ഏറെ ആരാധകരുടെ ഉള്ള ഇരുവരുടെയും സൗഹൃദ കമന്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്തിരിക്കുന്നത്.