അഭിനേതാക്കളുടെ രൂപ സാദൃശ്യമുള്ള നിരവധി കലാകാരന്മാർ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസിന്റെ രൂപ സാദൃശ്യവുമായി ഒരു യുവാവ് ശ്രദ്ധ നേടുകയാണ് . സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരിക്കുന്ന ഷഫീഖ് അഹമ്മദിനാണ് ടോവിനോയുടെ വളരെയധികം സാദൃശ്യമുള്ള മുഖവും ശരീരവും ഉള്ളത്.
ചിത്രങ്ങളിലുള്ള ഒരു ടോവിനോ ടചാണ് പ്രേക്ഷകരുടെ കണ്ണുകളിൽ ഉടക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഷഫിഖ് നിരവധി ചിത്രങ്ങളും പങ്കു വെച്ചിട്ടുണ്ട്. മോഡലിംഗിലും അഭിനയത്തിനും താല്പര്യമുള്ള യുവാവിന് മികച്ച ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.
ഇതിനു മുമ്പും ടിക്ക് ടോക് സജീവമായിരുന്ന കാലത്ത് ടോവിനോയുടെ രൂപ സാദൃശ്യമുള്ള നിരവധി യുവാക്കൾ ശ്രദ്ധ നേടിയിരുന്നു. ഷഫീഖിന്റെ ടോവിനോയുടെ ലുക്കുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നുണ്ട്. കൊല്ലം സ്വദേശിയായ ഷെഫീഖ് ഒരു കടുത്ത ടോവിനോ ആരാധകൻ കൂടിയാണ്. ടോവിനോയുടെ ആരാധക നിരകളിൽ ഏറ്റവുമധികം ഉള്ളതും യുവാക്കൾ തന്നെയാണ്
.