സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നും എത്തി അറിയപ്പെടുന്ന നടനായി മലയാളികളുടെ മനം കവർന്ന താരമാണ് ടൊവിനോ തോമസ്. സ്വപ്നങ്ങൾക്ക് പിറകെയുള്ള യാത്രയിൽ കാലിടറി വീഴുമ്പോളും വീണ്ടും എഴുന്നേറ്റ് കുതിക്കുന്നവന് മാത്രമാണ് വിജയത്തിലെത്താൻ സാധിക്കുക എന്ന് ജീവിതംകൊണ്ട് കാണിച്ചുതന്ന നടനാണ് ടോവിനോ. എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രചരണാർത്ഥം ഓൺലൈൻ പ്പീപ്സിന് അനുവദിച്ച അഭിമുഖത്തിൽ ടൊവിനോ അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾ പങ്കുവച്ചു.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ബറോസിൽ താരം അഭിനയിക്കുമോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഒരു മറുപടിയാണ് ടൊവിനോ നൽകിയത്.ചിത്രത്തിലേക്ക് വിളിച്ചാൽ ഉറപ്പായും അഭിനയിക്കും എന്നാൽ ചിത്രത്തിൽ എനിക്ക് പറ്റിയ റോളുകൾ ഒന്നുമില്ലെന്നാണ് അറിഞ്ഞത്,ടോവിനോ പറഞ്ഞു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ബറോസ് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യം ചിത്രത്തെ ഒരു അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്.