2020 ലെ ടോവിനോയുടെ ആദ്യചിത്രം ഫോറന്‍സിക് മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ടോവിനോ തോമസ് ചിത്രത്തില്‍ ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ കഥാപാത്രമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തു നടന്ന ഒരു സംഭവത്തെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഫോറന്‍സിക് ടീം അന്വേഷണം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിലുടനീളം പറയുന്നത്. ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷ ന്സ്റ്റോറിയിലൂടെയാണ് കഥ പോകുന്നത്.
സെവന്ത് ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തിയത്. ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്.
രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിര്‍മിക്കുന്നത്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.