ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും വനിതാ ദിന ആശംസകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ നടൻ ടോവിനോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് മറ്റ് നടന്മാരുടെ പോസ്റ്റിനെക്കാൾ കൂടുതൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റാണ്.
ഭാര്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടോവിനോ വനിതാ ദിന ആശംസകൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിന് താഴേ ഒരു ‘ആരാധകൻ’ തങ്ങളുടെ ജീവിതത്തിൽ അമ്മയ്ക്ക് അപ്പോൾ സ്ഥാനം ഒന്നുമില്ലേ എന്ന് ചോദിച്ച് ചൊറിയുവാൻ വന്നു.ഇതിന് ടോവിനോ കൊടുത്ത മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
“എന്റെ അമ്മ സോഷ്യൽമീഡിയയിൽ ആക്ടീവ് അല്ല. അമ്മയെ ഞാൻ നേരിട്ട് വിഷ് ചെയ്തിരുന്നു. രാവിലെ എണീറ്റ് ആദ്യം ചെയ്തത് അതാണ്. നിങ്ങളുടെ അറിവിലേയ്ക്കായി പറയട്ടെ, എനിക്ക് സോഷ്യൽമീഡിയയ്ക്കപ്പുറത്ത് ഒരു ജീവിതമുണ്ട്. അത് നിങ്ങളും ഒന്നു പരീക്ഷിക്കേണ്ടതാണ്. അടിപൊളിയാണത്.’ എന്നായിരുന്നു ടൊവിനോയുടെ മറുപടി.