മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ചെയ്യുന്ന കഥാപാത്രങ്ങളിൽ ടോവിനോ തോമസ് പുലർത്തുന്ന മികവ് മറ്റു യുവതാരങ്ങൾക്കും മാതൃകയാണ്. അഭിനയത്തിന്റെ ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ടോവിനോ തോമസ്. ടോവിനോ തോമസ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം .
ടോവിനോയും മകൾ ഇസയും കൈകൾ പുറകിൽ കെട്ടി നോക്കി നിൽക്കുന്ന ചിത്രമാണ് ടോവിനോ തോമസ് ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറൽ ആയി. അച്ഛനെ പോലെ തന്നെ മകൾ, രണ്ടുപേരും ഒരേ പോലെ ഉണ്ടല്ലോ എന്നിങ്ങനെ നിരവധി കമൻറുകൾ പോസ്റ്റിനു മറുപടിയായി ലഭിക്കുകയുണ്ടായി .എന്തായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്. നിലവിൽ കൽക്കി എന്ന മാസ് മസാല ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോ കൂടി ഭാഗമായ ലൂസിഫർ ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.