തീയ്യേറ്ററുകളില്‍ ടി.പി ഫെല്ലിനി ചിത്രം തീവണ്ടി കുതിച്ചു പായുമ്ബോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുകയാണ് ചിത്രത്തിലെ നായകന് ടൊവിനേ തോമസിന്റെ കീബോര്‍ഡ് വായന. തീവണ്ടി ഹിറ്റ് ആയില്ലെങ്കില്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ടുപാടി ജീവിക്കേണ്ടി വന്നേനെ… എന്ന കുറിപ്പോടെയാണ് താരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതു
ടൊവീനോ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തത്. തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന കുറിപ്പോടെയാണ് ടൊവീനോ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്
തീവണ്ടി ഹിറ്റ് ആയില്ലായിരുന്നേല്‍ ഇതുപോലെ തീവണ്ടിയില്‍ പാട്ട് പാടി ജീവിക്കേണ്ടി വന്നേനെ. ഒടുവില്‍ അവിടുത്തെ സെക്യൂരിറ്റി വന്ന് ഇറക്കി വിടുകയായിരുന്നുവെന്ന കുറിപ്പോടെയാണ് ടൊവീനോ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇന്നലെ വരെ കുഴപ്പമില്ലാതിരുന്ന മനുഷ്യനാണ് എന്ന തരത്തില്‍ തമാശ രൂപേണ ധാരാളം കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. പര്ദേസി പര്ദേസി’ എന്ന ഗാനമാണ് കീബോഡിലൂടെ ടൊവീനോ വായിക്കുന്നത്.
ഇത് കൂടാതെ അതേ പാട്ട് തന്നെ വയറ്റത്തടിച്ചും താരം പാടുന്നുണ്ട്.