ഞെട്ടിയല്ലേ?.. ഞെട്ടും ഞെട്ടാതിരിക്കാൻ സാധ്യതയില്ല. പക്ഷേ ഇത് യുവതാരനിരയിൽ ശ്രദ്ധേയനായ, പ്രേക്ഷകരുടെ പ്രിയങ്കരനായ ടോവിനോ തോമസിന് ലഭിച്ചിരിക്കുന്നത് ആ ഓസ്കാർ അല്ല. ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദേശീയ പുരസ്ക്കാര ജേതാവ് സലിം അഹമ്മദിന്റെ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ എന്ന പുതിയ ചിത്രത്തിലാണ് നായകനായി ടോവിനോയെത്തുന്നത്. വ്യത്യസ്ഥമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ വൈദഗ്ദ്യം കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് ടോവിനോ. ആമി, മായാനദി തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് 2018 മനോഹരമാക്കിയ ടോവിനോയുടെതായി തീവണ്ടി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ ധനുഷ് നായകനാകുന്ന തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ വില്ലനുമാണ് ടോവിനോ.