മലയാളികളുടെ പ്രിയ യുവതാരം ടോവിനോ തോമസിന് കഴിഞ്ഞ ദിവസം ആൺകുഞ്ഞ് പിറന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ ടോവിനോ തന്നെയാണ് ഈ സന്തോഷ വാർത്ത പങ്ക് വെച്ചത്. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബർ 25നാണ് ലിഡിയയെ ടോവിനോ സ്വന്തമാക്കിയത്. 2016 ജനുവരി 11ന് ഇരുവർക്കും ഇസ എന്ന പെൺകുട്ടി പിറന്നു. ഫോറൻസികാണ് ടോവിനോയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ ചിത്രം. കിലോമീറ്റേഴ്സ് കിലോമീറ്റേഴ്സാണ് അടുത്തതായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുന്ന ചിത്രം.
ഇപ്പോൾ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ടോവിനോ. ടഹാൻ ടോവിനോ എന്നാണ് കുഞ്ഞിന്റെ പേര്. വീട്ടിൽ ഹാൻ എന്നായിരിക്കും വിളിക്കുക എന്നും ടോവിനോ പോസ്റ്റിൽ പറയുന്നു.
ടഹാനും ഇസയും ടോവിനോയുമുള്ള പുതിയ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഫോറൻസിക് ആണ് ടോവിനോയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. സെവന്ത് ഡേ’യുടെ തിരക്കഥകൃത്ത് അഖില്‍ പോള്‍ അനസ് ഖാനൊപ്പം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയായി എത്തിയത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്,ഗിജു ജോണ്‍, റെബാ മോണിക്ക ജോണ്‍, നീന കുറുപ്പ്, സൈജു കുറുപ്പ്, റോണി ഡേവിഡ്, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, ധനേഷ് ആനന്ദ്, ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജുവിസ് പ്രൊഡ്കഷന്‍സിന്റെ ബാനറില്‍ സിജു മാത്യു ,നെവിസ് സേവ്യര്‍ എന്നിവര്‍ക്കാെപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്താണ് ചിത്രം നിര്‍മിക്കുന്നത്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.