ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ടോവിനോ തോമസ്. തന്റെ ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും സംരക്ഷിക്കാൻ അദ്ദേഹം നിരന്തരം ജിമ്മിൽ വർക്ഔട്ട് നടത്താറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറുന്നത്. നടൻ അജു വർഗീസ് ടോവിനോയുടെ ഈ കിടിലൻ ലുക്കിന് അഭിനന്ദനം രേഖപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിട്ടുണ്ട്.
എന്റെ പൊന്നളിയാ 🙏 നമിച്ചു
അസൂയ ആണത്രേ അസൂയ….ആർക്കാണെലും അസൂയ ഉണ്ടാകും….
ഫ്രിഡ്ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG
എന്നാണ് അജു വർഗീസ് കുറിച്ചത്.
ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടോവിനോയുടെ അടുത്ത ചിത്രം. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പുമാണ്. ലോക്ക് ഡൗൺ കാരണം റിലീസിംഗ് ഡേറ്റ് മാറ്റിവെച്ച ഈ ചിത്രം ഓണത്തിന് ഏഷ്യാനെറ്റിൽ ടെലിവിഷൻ പ്രീമിയറോട് കൂടിയാണ് റിലീസ് ചെയ്യുന്നത്.