ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് ടോവിനോ തോമസ്.ഈ അടുത്തിടെ റെഡ് എഫ് എം ഫിലിം അവാർഡ് വേദിയിൽ ഒരു മിനുട്ടിൽ എത്ര പുഷപ്പ് വരെ എടുക്കുമെന്ന് ടോവിനോയോട് അവതാരിക ചോദിക്കുകയുണ്ടായി.50 എന്നായിരുന്നു ടോവിനോയുടെ മറുപടി.എന്നാൽ അത് ഒന്ന് കാണണ്ടേ എന്നായി അടുത്ത ചോദ്യം.അങ്ങനെ വലിയൊരു സദസ്സിന് മുന്നിൽ ഒരു മടിയും കൂടാതെ ടോവിനോ പുഷപ്പ് എടുത്തു.ലാലേട്ടൻ,പൃഥ്വിരാജ്, ഷെയ്ൻ നിഗം,അനു സിത്താര,സംയുക്ത മേനോൻ തുടങ്ങിവരും ഈ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.