പ്രേക്ഷകർക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി തീരുന്ന ടോവിനോ തോമസ് വീണ്ടും ഇപ്പോൾ ആരാധകരുടെ കൈയ്യടികൾ നേടിയിരിക്കുകയാണ്. ഒരു വെഡിങ് സെന്റർ ഉദ്ഘാടനത്തിന് എത്തിയ ടോവിനോയോടെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഴ പെയ്തിട്ടും ആ മഴ നനഞ്ഞു തന്നെ കാത്തുനിന്ന ആരാധകർ തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ടോവിനോ സംഘാടകർ വെച്ചു നീട്ടിയ കുട വേണ്ടെന്ന് പറയുകയും ചെയ്തു. നിങ്ങൾ എല്ലാവരും മഴ നനയുമ്പോൾ എനിക്ക് എന്തിനാണ് കുട എന്നായിരുന്നു നടന്റെ ചോദ്യം. സോഷ്യൽ മീഡിയയിൽ വീഡിയോ എന്തായാലും വൈറൽ ആയിരിക്കുകയാണ്.