അന്യഭാഷാ നടന്മാരെ പോലെ മലയാളി താരങ്ങൾക്ക് മസിലുകളോട് അത്ര താല്പരൃം ഇല്ലായിരുന്നു എങ്കിലും പഴയകാല നടന്മാർ പോലും ഇന്ന് മസിലുകൾ പെരുപ്പിക്കുന്നതിന്റെ കഷ്ടപ്പാടിൽ ആണ്. തമിഴ് സൂപ്പർ താരം ആര്യക്ക് പിന്നാലെ ബലിഷ്ടമായ തന്റെ മസിലുകൾ പ്രദർശിപ്പിച്ചുകൊണ്ട് നടൻ ടോവിനോ തോമസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഇത്തരത്തിലുള്ള പുതിയ പരീക്ഷണത്തിലേക്ക് ചൂടുവച്ചിരുന്നു എന്ന തരത്തിലുള്ള ചിത്രങ്ങൾ താരം തന്നെ പുറത്തുവിട്ടിരുന്നു. വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകൾ ആര്യ കഴിഞ്ഞ ദിവസമാണ്
പങ്കുവെച്ചത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ ആ കഥാപാത്രത്തിന് വേണ്ടിയാണ് ഇത്തരം വർക്കൗട്ടുകൾ ചെയ്യുന്നത്.
ആര്യ ഇത് പുറത്ത് വിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ നടൻ ടോവിനോയും സമാനമായ രീതിയിൽ തന്റെ മസിലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. യുവസംവിധായകൻ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ടോവിനോ തോമസ് മസിലുകൾ ഉണ്ടാക്കുന്നത്. ടോവിനോ തോമസിന്റെ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ഗോദ്ധ, കൽക്കി, എടക്കാട് ബറ്റാലിയൻ 06 ചിത്രങ്ങൾക്ക് വേണ്ടി എല്ലാം ടോവിനോ തോമസ് വലിയ രീതിയിലുള്ള ശാരീരികമായ കഷ്ടപ്പാടുകൾ എടുത്തിരുന്നു എന്നത് മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ കാര്യമാണ്. താരത്തിന്റെ ഇത്തരത്തിൽ ഉള്ള കഷ്ടപ്പാടുകളെ അഭിനന്ദിച്ച് നിരവധി പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.
After Arya, Its Tovino Thomas’s turn now! pic.twitter.com/FewiIYM0z1
— Christopher Kanagaraj (@Chrissuccess) February 21, 2020
Thank u so much Sri 🤗🤗😘 https://t.co/QRMWrehPOY
— Arya (@arya_offl) February 21, 2020