യുവതാരം ടോവിനോ തോമസിന് പൊള്ളലേറ്റു.എടക്കാട് ബറ്റാലിയൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്.പരുക്കേറ്റ ടൊവിനോയ്ക്ക് ഉടൻ വൈദ്യസഹായം എത്തിച്ചു. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായപരുക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്താമെന്ന് സംവിധായകൻ നിർബന്ധിച്ചെങ്കിലും ഡ്യൂപ്പ് വേണ്ടെന്ന ടോവിനോ നിർബന്ധം പിടിക്കുകയായിരുന്നു.
നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത് .ഒമർ ലുലുവിന്റെ അസോസിയേറ്റ് ആയിരുന്നു സ്വപ്നേഷ്.
ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി ബാലചന്ദ്രനാണ്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിനുശേഷം പി ബാലചന്ദ്രൻ തിരക്കഥ രചിക്കുന്ന ചിത്രമാണിത്.തീവണ്ടി എന്ന ചിത്രത്തിനുശേഷം സംയുക്ത മേനോൻ ടോവിനോയുടെ നായികയായി വീണ്ടും എത്തുന്ന ചിത്രമാണ് ഇത്.
ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്ന് റൂബി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്