ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് കള. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടോവിനോ തോമസിന് പരിക്ക്. ആന്തരിക രക്ത ശ്രവത്തെ തുടർന്ന് ടോവിനോ തോമസിനെ സ്വകാര്യ ആശുപത്രിയിൽ ഐ സി യൂവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരം അല്ലായെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. രണ്ട് ദിവസം മുമ്പ് പിറവത്തെ ലൊക്കേഷനിൽ വെച്ചായിരുന്നു അപകടം. രോഹിത് വി എസ് ആണ് സംവിധായകൻ. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കള.
ടോവിനോക്ക് പിന്നാലെ ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ടോവിനോ തോമസ് തന്നെയാണ്. യദു പുഷ്പാകരൻ, രോഹിത് വിഎസ് എന്നവർ ചേർന്നു ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കും.