പ്രേക്ഷരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്, യുവതാര നിരകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ കൂടിയാണ് താരം, ചെറിയ വേഷങ്ങളിൽ കൂടിയാണ് ടോവിനോ ഇന്നത്തെ ടോവിനോ ആയി മാറിയത്, സൂപ്പർസ്റ്റാർ പദവിയിൽ എത്തിയിട്ടും അതിന്റെ യാതൊരു വിത ജാടയും കാണിക്കാത്ത ഒരു നടനാണ് ടോവിനോ തോമസ്.
പ്രളയകാലത്ത് താരം ജനങ്ങൾക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു, സാധാരണ ജനങ്ങളെ സഹായിക്കാൻ മനസ്സുള്ള ഒരു വ്യക്തി കൂടിയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ മൂത്തമകളുടെ പിറന്നാൾ ആയിരുന്നു, മകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്നു കൊണ്ട് താരം രംഗത്തെത്തിയിട്ടുണ്ട്. രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.
കുഞ്ഞായിരിക്കുമ്ബോഴുള്ള മകളുടെ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് ടൊവിനോ കൊളോഷ് രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. മകള്‍ വന്നതോടെ തന്റെ ലോകം മാറിയെന്നും, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന് എന്ന വേഷം തന്നെ അത്ഭുതപെടുത്തുന്നു എന്നും അടികുറിപ്പായി കുറിച്ചു കൊണ്ടാണ് മകള്‍ക്ക് അഞ്ചാം പിറന്നാള്‍ ആശംസിച്ചിരിക്കുന്നത്. ടൊവിനോയുടെ പിറന്നാള്‍ ആശംസയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.