ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം നിർവഹിച്ച കള ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിയലിസ്റ്റിക്ക് സംഘട്ടനവും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവുമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നിങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള രോഹിത്തിന്റെ മറ്റൊരു പരീക്ഷണചിത്രം കൂടിയാണ് കള. ലാൽ, ദിവ്യ പിള്ള എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടോവിനോയുടെ അഭിനയവും കഥാപാത്രത്തിന് വേണ്ടിയുള്ള പൂർണമായ സമർപ്പണവും കഠിനാധ്വാനവുമാണ് എടുത്തു പറയേണ്ടത്. രക്തരൂഷിതമായ ഇത്തരം ഒരു ചിത്രം മലയാളത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലായെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.