ടോവിനോ തോമസ് [പോലീസ് ഓഫീസറായി എത്തുന്ന കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു. ആലുവ മണപ്പുറത്ത് വെച്ച് നടന്ന പൂജ ചടങ്ങോട് കൂടിയാണ് കൽക്കിക്ക് തുടക്കമിട്ടത്. ‘എസ്ര’യ്ക്കു ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും. ടോവിനോയുടെ മീശ തന്നെയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പൊള്ളാച്ചി, കുറ്റാലം, കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.