കൈ നിറയെ ചിത്രങ്ങളുമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന ടോവിനോ തോമസ് പുതുവർഷത്തെ വരവേറ്റത് പുതുപുത്തൻ BMW കാറും ബൈക്കുമായി. BMW സെവൻ സീരീസ് എം സ്പോർട് കാറും BMW G310 GS ഓഫ് റോഡർ ബൈക്കുമാണ് ടോവിനോ സ്വന്തമാക്കിയത്. സ്വപ്നം യാഥാർഥ്യമായിയെന്ന ക്യാപ്ഷനോട് കൂടി ഇൻസ്റ്റാഗ്രാമിലാണ് കുടുംബത്തോടുള്ള ഫോട്ടോകൾ ടോവിനോ ഷെയർ ചെയ്തത്.