ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മിന്നൽ മുരളി ഡിസംബറിൽ എത്തും. സിനിമയിൽ മാത്രമല്ല സിനിമയ്ക്ക് പുറത്തും ദൃഢമാണ് ടോവിനോ – ബേസിൽ സൗഹൃദം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ടോവിനോ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മറ്റൊന്നുമല്ല കൂട്ടുകാരൻ ബേസിലിന്റെ ഒരു ആക്ഷൻ സോംഗ് ആണ് വീഡിയോയായി പങ്കു വെച്ചിരിക്കുന്നത്.
‘ആക്ഷൻ സോങ്, ചെസ്റ്റ് നമ്പർ – 16, ബേസിൽ ജോസഫ്, ക്ലാസ് ഏഴ് ബി’ – എന്ന അടിക്കുറിപ്പോടെയാണ് ബേസിലിന്റെ പാട്ട് വീഡിയോ ടോവിനോ പങ്കുവെച്ചത്. മിന്നൽ മുരളിയിലെ തന്നെ ‘തീമിന്നൽ’ പാട്ടാണ് ബേസിൽ ഇതിൽ പാടുന്നത്. ആക്ഷനുകളൊക്കെ കൈയിൽ നിന്ന് ഇട്ടാണ് ബേസിൽ പാട്ട് പാടുന്നത്. പിന്നീട് കോണിപ്പടികളിറങ്ങി ഓടിപ്പോകുന്നതും കാണാം. ‘നിങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ സീരിസിൽ അടുത്ത വീഡിയോ അപ് ലോഡ് ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് ടോവിനോ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആകും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
View this post on Instagram