ചുരുങ്ങിയ കാലം കൊണ്ട് സ്വപ്രയ്തനം കൊണ്ട് മലയാളത്തിലെ യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്. എടുത്തു പറയത്തക്ക സിനിമ പാരമ്പര്യം ഒന്നുമില്ലാതെ തന്നെയാണ് ടോവിനോ ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോൾ തമിഴ് സിനിമയിലും തന്റെ സാന്നിധ്യം തെളിയിച്ച ടോവിനോ എട്ട് വർഷം മുൻപ് താൻ അരങ്ങേറ്റം കുറിച്ച പ്രഭുവിന്റെ മക്കളിലെ അനുഭവം പങ്ക് വെച്ചിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെയാണ് പഴയ ഓർമ താരം പങ്ക് വെച്ചിരിക്കുന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയിൽ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനിൽ നന്നായി കാണാം എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിലെ സ്റ്റിൽസ് ടോവിനോ പങ്ക് വെച്ചത്.
ജിയോ ബേബി ഒരുക്കുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ബേസിൽ ജോസഫിന്റെ സൂപ്പർ ഹീറോ മൂവി മിന്നൽ മുരളി, അഖിൽ പോൾ – അനസ് ഖാൻ ടീമിന്റെ ഫോറൻസിക്, ജിതിൻ ലാൽ ഒരുക്കുന്ന അജയന്റെ രണ്ടാം മോഷണം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ടോവിനോയുടെതായി പുറത്തിറങ്ങാനുള്ളത്.