റെഡ് എഫ്എമ്മിന്റെ അഭിമുഖ പരിപാടിയായ റെഡ് കാര്‍പ്പെറ്റില്‍ ആര്‍ജെ മൈക്കിന്റെ ഡ്രിങ്ക് ആന്‍ഡ് ഡ്രൈവിനെക്കുറിച്ചുള്ള ചോദ്യത്തിന് താൻ മദ്യപിച്ച് വണ്ടി ഓടിക്കാറില്ല എന്ന് പറയുകയാണ് ടോവിനോ തോമസ്. താന്‍ മദ്യപിക്കുന്നത് വല്ലപ്പോഴുമാണെന്നും എന്നാല്‍ മദ്യപിച്ച് ഡ്രൈവ് ചെയ്യാറില്ലെന്നും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ് എന്നും ടോവിനോ പറഞ്ഞു.
നിർമാതാവിന്റെ കുപ്പായമണിയുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, പട്ടാളക്കാരന്റെ ജീവിതം പറയുന്ന എടക്കാട് ബറ്റാലിയൻ, ബേസിൽ ജോസഫിന്റെ മിന്നൽ മുരളി, സുജിത്ത് വാസുദേവിന്റെ ഫോറൻസിക്ക്, ഡിജോ ജോസ് ആന്റണിയുടെ പള്ളിച്ചട്ടമ്പി എന്നിവയാണ് ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.