ചുരുങ്ങിയ കാലം കൊണ്ട് സ്വപ്രയ്തനം കൊണ്ട് മലയാളത്തിലെ യുവതാരനിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് ടോവിനോ തോമസ്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരം തന്റെ മകളെ എങ്ങനെ വളർന്ന് വരണമെന്ന് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വനിതയുമായുള്ള അഭിമുഖത്തില്‍ ഇസയുടെ ഫോട്ടോകള്‍ ഇപ്പോള്‍ അധികം കാണാറില്ലല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ടൊവീനോ.
കുട്ടിക്കാലം ഒരുപാട് എന്ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ സാധിക്കണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായതു കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ, അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്കൂളില്‍ പോകുമ്പോഴോ മറ്റു കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കു കിട്ടരുത്. അവള് ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടെയും ആഗ്രഹം.
ജിയോ ബേബി ഒരുക്കുന്ന കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്, ബേസിൽ ജോസഫിന്റെ സൂപ്പർ ഹീറോ മൂവി മിന്നൽ മുരളി, അഖിൽ പോൾ – അനസ് ഖാൻ ടീമിന്റെ ഫോറൻസിക്, ജിതിൻ ലാൽ ഒരുക്കുന്ന അജയന്റെ രണ്ടാം മോഷണം എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ടോവിനോയുടെതായി പുറത്തിറങ്ങാനുള്ളത്.