മലയാളി യുവാക്കളുടെ ഇഷ്ടബ്രാൻഡായി മാറിയ നോർത്ത് റിപ്പബ്ളിക്കിന്റെ ബ്രാൻഡ് അംബാസിഡറാണ് യുവതാരം ടോവിനോ തോമസ്. ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ എത്തിയ താരം ധരിച്ചിരുന്ന നോർത്ത് റിപ്പബ്ലിക്കിന്റെ ഏറ്റവും പുതിയ മോഡൽ ഷർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരിക്കുന്നത്. ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്ക്കൂളിൽ എത്തിയാണ് ടോവിനോ തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഷൂട്ടിംഗിന്റെ തിരക്കുകൾ മാറ്റിവച്ചാണ് താരം സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയത്. വോട്ട് രേഖപ്പെടുത്താൻ ക്യൂവിൽ നിൽക്കുന്ന താരത്തിന്റെ ചിത്രവും വോട്ട് രേഖപ്പെടുത്തിയ താരത്തിന്റെ ചിത്രവും ഇതിനകം തന്നെ വൈറലായിട്ടുണ്ട്.
താരം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ അടുത്ത ചർച്ച ഇന്ന് ടോവിനോ ധരിച്ച ഷർട്ടിനെക്കുറിച്ചായി. വെളുത്ത നിറമുള്ള ഷർട്ട് ധരിച്ച് ആയിരുന്നു ടോവിനോ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. വെയിലത്തേക്ക് എത്തുമ്പോൾ വെളുത്ത ഷർട്ടിൽ നീല നിറത്തിൽ ഒലിവ് ഇലകൾക്ക് സമാനമായ തരത്തിലുള്ള ഡിസൈൻ പ്രത്യക്ഷപ്പെടുന്നതാണ്. ഏതായാലും ഈ ടോവിനോയുടെ വോട്ടിനൊപ്പം ഈ ഷർട്ടും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
@ttovino in #Northrepbulice brand new color changing shirt #tovinothomas pic.twitter.com/dw7I4UgkVE
— Cinema Daddy (@CinemaDaddy) December 11, 2020