മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനാണ് ടോവിനോ തോമസ്. അഭിനയ ജീവിതത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ സൗമ്യമായ ഇടപെടലുകൾ ഏറെ പ്രശംസ അദ്ദേഹത്തിന് നേടിക്കൊടുത്തു. കഴിഞ്ഞ പ്രളയ സമയത്ത് അദ്ദേഹം ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്തത് ഏറെ പ്രശംസ നേടിയിരുന്നു. സിനിമ വിശേഷങ്ങളും അല്ലാതെയും നിരവധി കാര്യങ്ങൾ അദ്ദേഹം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏതോ സിനിമയുടെ ഷൂട്ടിങിന് വേണ്ടി പാലക്കാട് എത്തിയ താരം അവിടെ നിന്നും ഇടവേള സമയത്ത് ചൂണ്ട ഇടുന്ന വീഡിയോ ഇപ്പോൾ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
അഭിനയിക്കാന്‍ മാത്രമല്ല അത്യാവശ്യം മീന്‍ പിടുക്കാനും തനിക്ക് പറ്റുമെന്ന് തെളിയിക്കുന്ന വീഡിയോ ആയിരുന്നു താരം പുറത്ത് വിട്ടത്. ചൂണ്ടയിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയൊരു മീന്‍ താരത്തിന്റെ ചൂണ്ടയില്‍ കുടുങ്ങിയത് കണ്ട് താരത്തിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. മീനുകളുടെ കൂട്ടത്തിലും ടൊവിനോയ്ക്ക് ഫാന്‍സ് ഉണ്ടാവുമെന്നും അതാണ് മരിക്കാന്‍ ആണെന്ന് അറിഞ്ഞിട്ടും വേഗം കൊത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.