ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ടോവിനോ തോമസ്. തന്റെ ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും സംരക്ഷിക്കാൻ അദ്ദേഹം നിരന്തരം ജിമ്മിൽ വർക്ഔട്ട് നടത്താറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മകനെ പോലെ തന്നെ അപ്പനും ആരോഗ്യ കാര്യങ്ങളിൽ ഒരു പുലിയാണ് എന്ന് സൂചിപ്പിക്കുന്ന ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. തന്റെ ജീവിതത്തിൽ അപ്പന് നിർണായക സ്ഥാനമുണ്ടെന്ന് പല അഭിമുഖങ്ങളിലും ടോവിനോ വെളിപ്പെടുത്തിയിട്ടുണ്ട്.
ജിയോ ബേബി സംവിധാനവും തിരക്കഥയും ഒരുക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ആണ് ടോവിനോയുടെ അടുത്ത ചിത്രം. റാംഷി, ടോവിനോ തോമസ്, സിനു സിദ്ധാർഥ്, ആന്റോ ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ DOP സിനു സിദ്ധാർഥും സംഗീത സംവിധാനം സൂരജ് എസ് കുറുപ്പുമാണ്. ലോക്ക് ഡൗൺ കാരണം റിലീസിംഗ് ഡേറ്റ് മാറ്റിവെച്ച ഈ ചിത്രം ഓണത്തിന് ഏഷ്യാനെറ്റിൽ ടെലിവിഷൻ പ്രീമിയറോട് കൂടിയാണ് റിലീസ് ചെയ്യുന്നത്.