മലയാളികൾക്കിടയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ സോഷ്യൽ മീഡിയ യൂട്യൂബ് ചാനലാണ് കരിക്ക്.കരിക്കിന്റെ പുതിയ വീഡിയോകൾ റിലീസ് ചെയ്യുവാനായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആരാധകർ നമ്മൾ മലയാളികൾക്കിടയിലുണ്ട്.മറ്റൊരു യൂട്യൂബ് ചാനലിനും കിട്ടാത്ത വരവേൽപ്പാണ് കരിക്കിന് പ്രേക്ഷകർ നൽകുന്നത്.
കരിക്കിന്റെ പുതിയ വീഡിയോ കഴിഞ്ഞ റിലീസായിരുന്നു.ജിമ്മിനെ കേന്ദ്രീകരിച്ചുള്ള ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.നിരവധി പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങുകയുണ്ടായി കരിക്കിന്റെ ഈ വീഡിയോ.രസകരമായ കാര്യം എന്തെന്നാൽ നടൻ ടോവിനോയും ഇതിൽ ഒരു ചെറിയ കഥാപാത്രമായി എത്തിയിരുന്നു.ഇപ്പോൾ കരിക്കിലെ പിള്ളേരും ടോവിനോയും ഒത്തുള്ള ഒരു സെൽഫി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.മുൻപും ഇത്തരത്തിൽ സിനിമാ താരങ്ങൾ കരിക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അജു വർഗീസ്, റെജിഷ വിജയൻ തുടങ്ങിയവർ ഉദാഹരണം.എന്തായാലും കരിക്കിന്റെ പുതിയ വീഡിയോയും ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ