മോളിവുഡില്‍ ഫിറ്റ്നെസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുളള യുവനായകന്മാരില് ഒരാളാണ് ടൊവിനോ തോമസ്. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പൂര്‍ണതയ്ക്ക് വേണ്ടി താരം ശരീരം ക്രമപ്പെടുത്തി എടുക്കാറുണ്ട്.
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന വീഡിയോകളും പ്രേക്ഷകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോകളെല്ലാം ആരാധകര്‍ക്കിടയില്‍ തരംഗമാകാറുണ്ട്. ലോക് ഡൗണ്‍ വന്നതോടെ ഷൂട്ടിങ്ങ് പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനാല്‍ താന്നെ വീട്ടില്‍ തന്നെ മിനി ജിം സെറ്റ് ചെയ്ത്് താരം വ്യായാമം മുടക്കാറില്ല. ഇപ്പോഴിതാ താരം പുറത്ത് വിട്ട പുതിയ വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇത്തവണയും ജിമ്മില്‍ നിന്നുളള ഒരു വീഡിയോ ആണ് ടോവിനൊ പങ്കുവെച്ചിരിക്കുന്നത്. വര്‍ക്കൗട്ടിനിടയില്‍ പടുകൂറ്റന്‍ ടയറിന് മുകളിലൂടെ ഉയര്‍ന്ന് ചാടാന്‍ ശ്രമിക്കുകയും മുഖം അടിച്ച് നിലത്ത് വീഴുകയും പിന്നീട് രണ്ടാം ഭാഗത്തില്‍ വിജയകരമായി അതിനെ മറികടക്കുന്നതായും കാണാം. മാത്രമല്ല നിങ്ങള്‍ പിന്മാറുന്നവരെ താന്‍ തോറ്റുകൊടുക്കില്ല എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.
വീഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ കമന്റുകളുമായി സഹതാരങ്ങളും രംഗത്ത് എത്തിയ തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന് പെരാരി, സംവിധായകന് രഞ്ജിത്ത് ശങ്കര്‍,രമേഷ് പിഷാരടി, മണികണ്ഠ രാജന്, ബേസില്‍ ജോസഫ്, റീബ മോണിക്ക ജോണ്‍, തുടങ്ങിയവരെല്ലാം പോസ്റ്റിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്. ആദ്യം സാഷ്ടാംഗം പ്രണമിച്ചത് കാരണം രണ്ടാമത് വീണില്ല എന്നായിരുന്നു രമേഷ് പിഷാരടി രസകരമായി കുറിച്ചത്.
View this post on Instagram
You don’t FAIL until you QUIT !! #swipeleft #nevergiveup #neverstoptrying #jumpday