മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തതായിരുന്നു. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ വ്ലാഡ് റിം ബര്‍ഗും ടീമുമായിരുന്നു ഇതിന് പിന്നില്‍. വ്ലാഡിന്റെ ടീമില്‍ തന്നെ ഉണ്ടായിരുന്ന ജര്‍മന്‍ സ്വദേശി സെഫ ഡെമിര്‍ബാസ് ആണ് ചിത്രത്തില്‍ ടൊവീനോയ്ക്കു വേണ്ടി ബോഡി ഡബിള്‍ ചെയ്തത്. സിനിമയിലെ ബസ് അപകടം ഉള്‍പ്പെടെയുള്ള നിരവധി സീനുകളില്‍ ടൊവിനോയുടെ ബോഡി ഡബിളായെത്തിയത് സെഫയായിരുന്നു. ഇപ്പോഴിതാ മിന്നല്‍ മുരളിയിലേക്ക് തനിക്ക് അവസരം നല്‍കിയതിന് നന്ദി അറിയിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് സെഫ.
‘ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വേഗതയേറിയ മനുഷ്യനായ ടൊവിനോ സാറിനോടൊപ്പം. സെറ്റിലെ ആദ്യ ദിവസത്തിന് മുമ്പ്, ഈ സിനിമ എന്തിനെക്കുറിച്ചായിരിക്കുമെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല, ‘മിന്നല്‍ മുരളി’യുടെ പിന്നിലെ കാഴ്ചയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സെറ്റില്‍ എല്ലാവരും വളരെയധികം അഭിനിവേശം ചെലുത്തുന്നതും മറ്റും കണ്ട് ഇത് വളരെ വലുതായിരിക്കുമെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി.
‘മിന്നല്‍ മുരളി’യിലേക്ക് എന്നെ ക്ഷണിച്ചതിന് ബേസില്‍ ജോസഫ്, കെവിന്, സോഫിയ പോള്‍ എന്നിവര്‍ക്ക് നന്ദി, മലയാള സിനിമയിലെ സൂപ്പര്‍ഹീറോയ്ക്ക് വേണ്ടി അഭിനയിക്കാന്‍ അനുവദിച്ചതിന് നന്ദി. എനിക്ക് ശരിക്കും ബഹുമാനം തോന്നുന്നു. കേരളത്തിലെ നിങ്ങളുടെ മഹത്തായ ആതിഥ്യത്തിന് നന്ദി. സെറ്റിലെ കഠിനാധ്വാനികളായ ചെന്നൈയില്‍ നിന്നുള്ള സ്റ്റണ്ട്മാസ്റ്റേഴ്സ് സന്തോഷ്, കലൈ കിങ്സണ്‍, ബാലഗോപാല്‍ എന്നിവരുടെ ആത്മസമര്‍പ്പണത്തിനും നന്ദി പറയുന്നു.’സെഫ കുറിച്ചു.
View this post on Instagram