ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്നാണ് ചിത്രത്തിന്റെ പേര്. രോഹിത് വി എസ് ആണ് സംവിധായകൻ. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കള.
ടോവിനോക്ക് പിന്നാലെ ലാൽ, ദിവ്യ, മൂർ, ബാസിഗർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പറയാതെയാണ് അണിയറപ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ടോവിനോ തോമസ് തന്നെയാണ്. യദു പുഷ്പാകരൻ, രോഹിത് വിഎസ് എന്നവർ ചേർന്നു ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കും. വ്യത്യസ്തമായ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിമിഷങ്ങൾകൊണ്ട് പോസ്റ്റർ ആരാധകർ ഏറ്റെടുക്കുകയും ചർച്ചാവിഷയം ആവുകയും ചെയ്തു.