തുടരെ തുടരെ ഹിറ്റുകളുമായി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ടോവിനോ.
യുവതാരം ടൊവിനോ തോമസ് ,നടി ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര് .ആന്റോ ജോസഫ് ഫിലിം കമ്പനിയും ,അൽ തരി മൂവിസിന്റെയും ബാനറിൽ ആന്റോ ജോസഫും ,സി ആർ സലിമും ചേർന്നാണ് ചിത്രം നിർമിക്കുന്നത് .
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ജോസ് സെബാസ്റ്റ്യനും ശരത് ആർ നാഥും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോർഡി പ്ലാന്നേൽ ക്ലോസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
എഡിറ്റിങ്ങ് മഹേഷ് നാരായണനും , സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു . ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂരിൽ പുരോഗമിക്കുകയാണ് .