കൃത്യമായ പരിശീലനവും ബോഡി പരിപാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത ടോവിനോ തോമസ് താൻ ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഐറ്റം. മധുപാലിന്റെ സംവിധാനത്തിൽ ടോവിനോ നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ ലൊക്കേഷനിലാണ് അത്ഭുതപ്പെടുത്തുന്ന പ്രകടനം ടോവിനോ കാഴ്ച വെച്ചിരിക്കുന്നത്. ഷൂട്ടിങ് സഹായത്തിന് ഉപയോഗിക്കുന്ന ക്രെയിനിന്റെ വമ്പൻ രണ്ടു കൊളുത്തുകളിൽ കിടന്നാണ് ടോവിനോയുടെ അഭ്യാസം മുഴുവൻ.