സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. അത്തരം കിടിലന്‍ മറുപടിയുടെ പേരിലും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
ഇപ്പോഴും അതുപോലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്.
പലപ്പോഴും ഇത്തരം ഫോട്ടോകളുടെ താഴെ ആരാധകരുടെ കമന്റുകളും വരാറുണ്ട്.അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്.
എന്താ അച്ചായാ കാലിന് നീര് വന്നോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.
ഇന്‍സ്റ്റാഗ്രാമിലൂടെ ടൊവിനോ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയായിരുന്നു ആരാധകന്റെ കമന്റ് വന്നത്. തന്നെ കളിയാക്കാനെത്തിയതാണെന്ന് മനസിലായതോടെയാണ് ആരാധകനുള്ള മറുപടിയുമായി ടൊവിനോ തന്നെ എത്തിയത്.’വൗ പുതിയ കോമഡി. ഫ്രഷ് ആദ്യമായിട്ട് കേള്‍ക്കുന്ന കോമഡി. ഇത്രം കാലം ജിമ്മില്‍ പോയിട്ടും ആരും എന്നോട് പറഞ്ഞിട്ടില്ലാത്ത കോമഡി. വണ്ടര്ഫുള്. ശ്യോ എന്തൊരു ഫ്രഷ് കോമഡി’ എന്നായിരുന്നു താരത്തിന്റെ കുറിക്ക് കൊള്ളുന്ന ഉത്തരം.
എന്തായാലും ടൊവിനോയുടെ മാസ് ഡയലോഗിന് ആരാധകരുടെ വക നിറഞ്ഞ കൈയടിയാണ് ലഭിച്ചിരിക്കുന്നത്.