ടോവിനോ നായകനായ മറഡോണ നിറഞ്ഞ സദസ്സിൽ ഇപ്പോൾ പ്രദർശനം തുടരുകയാണ്.താൻ പ്രവർത്തിക്കുന്ന സിനിമകളുടെ പ്രൊമോഷന് വേണ്ടിയും അല്ലാതെയും നിരവധി തവണ ടോവിനോ ഫേസ്ബുക്ക് പേജിൽ ലൈവിൽ വന്നിട്ടുളതാണ്.കഴിഞ്ഞ ദിവസം മറഡോണയുടെ പ്രൊമോഷന്റെ ഭാഗമായി ടോവിനോ ലൈവിൽ വന്നിരുന്നു.
ലൈവിലെത്തിയപ്പോൾ “രണ്ടെണ്ണം അടിച്ചിട്ടാണോ ലൈവിനെത്തിയത് ?! വളരെ നന്നായി സംസാരിക്കുന്നുണ്ടല്ലോ…” എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഈ ചോദ്യം കണ്ട ടോവിനോ ഉടൻ തന്നെ നല്ല മറുപടിയും നൽകി . “താങ്കളുടെ വീട്ടിൽ ഒക്കെ അങ്ങനെ ആണോ ?! എന്റെ കുടുംബത്തിൽ ആർക്കും അങ്ങനെ ഒരു പ്രശ്നമില്ല.വെള്ളമടില്ലെങ്കിലും ഞങ്ങൾ നന്നായി സംസാരിക്കും” എന്നായിരുന്നു ടോവിനോയുടെ മറുപടി.
ഇതിനിടെ ടോവിനോ നായകനായ മറഡോണ സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്.ടോവിനോ,ശരണ്യ ,ടിറ്റോ വിൽസൻ,ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു നരായൻ ആണ്.