മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിലൂടെയാണ് ടോവിനോയുടെ കട്ട ഫാനായ ഗൗരിക്കുട്ടിയെ ലോകം കാണുന്നത്. തീവണ്ടിയിലെ ജീവംശമായി എന്ന ഗാനം ആലപിച്ച ഗൗരിക്കുട്ടി ടോവിനോക്ക് ഒരു മെസ്സേജും കൊടുത്തു.ഇപ്പോഴിതാ തന്റെ ഇമ്മിണി വലിയ ആരാധികക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ ടോവിനോ. ഞാൻ അത്രക്ക് അടിപൊളി ആണോ? അത്രക്ക് ഇഷ്ടമാണോ എന്നെ? എന്നൊക്കെ ചോദിച്ച ടോവിനോ അധികം താമസിയാതെ ഗൗരിക്കുട്ടിയെ കാണാമെന്നും അറിയിച്ചു.