ടോവിനോ തോമസിനെ സംബന്ധിച്ചിടത്തോളം തന്റെ ഇമേജ് നോക്കാതെ, കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ, ചെയ്യുന്ന കഥാപാത്രം എത്ര മനോഹരമാക്കാം എന്ന ആ ഒരു ചിന്താഗതിയാണ് ഓരോരോ വിജയങ്ങളായി അദ്ദേഹത്തിന് തന്റെ കരിയറിൽ കൊണ്ടുവരുന്നത്. പലപ്പോഴും നായികാപ്രാധാന്യമുള്ള ചിത്രങ്ങളിൽ തന്റേതായ ഒരു മുദ്ര പതിപ്പിച്ച് അഭിനയിക്കുന്ന കാര്യത്തിൽ ടോവിനോ അഗ്രഗണ്യനാണ്. ഗപ്പിയിലെയും എന്ന് നിന്റെ മൊയ്തീനിലെയും ഗോദയിലെയുമെല്ലാമുള്ള കഥാപാത്രങ്ങൾ ഈ നടന്റെ കാലിബർ വിളിച്ചോതുന്നതാണ്. ഇപ്പോഴിതാ ടോവിനോ പുതുചുവടുകളുമായി തമിഴിലേക്കും പ്രവേശിക്കുകയാണ്. ധനുഷിന്റെ ബ്രഹ്മാണ്ഡ മാസ്സ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ സ്റ്റൈലിഷ് വില്ലനായാണ് ടോവിനോ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന അഭിയുടെ കഥ അനുവിന്റെയുമാണ് ടോവിനോയുടെ ആദ്യ തമിഴ് ചിത്രം. മാരി 2ലെ സ്റ്റൈലിഷ് വില്ലന്റെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ടോവിനോയുടെ വാക്കുകളിലൂടെ…
” ഞാൻ മാരി 2ന് വേണ്ടി ആകെ ഒരു ദിവസമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ഉടൻ തന്നെ ടീമിനൊപ്പം ചേരുന്നതാണ്. കഥയും നിർമാണവുമെല്ലാം വെച്ച് നോക്കുമ്പോൾ ഇതൊരു വമ്പൻ ചിത്രം തന്നെയാണ്. കൊമേർഷ്യൽ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ചേരുവകൾക്കുമൊപ്പം ബാലാജി മോഹൻ പുലർത്തി വരുന്ന ഒരു ക്ലാസും
ചിത്രത്തിനുണ്ട്. എന്റെ കഥാപാത്രത്തിന് രണ്ട് ഗെറ്റപ്പാണുള്ളത്. ഇത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുമെന്നുറപ്പുണ്ട്.”