കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന് തിരക്കഥയെഴുതിയ ചിത്രം എടക്കാട് ബെറ്റാലിയന് 06 തീയറ്ററില്‍ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ ടോവിനോ നായകനായി എത്തുമ്പോള്‍ നായികയാകുന്നത് സംയുക്തയാണ്.
ചിത്രം വിജയകരമായി മുന്നോട്ട് പോകുമ്പോള്‍ ക്യാപ്റ്റന്‍ ഷഫീക്ക് മുഹമ്മദിനെ സ്വീകരിച്ച് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ഛനും അമ്മയും രംഗത്തെത്തിയിരിക്കുകയാണ്. എടക്കാട് ബറ്റാലിയന് സിനിമ കണ്ടതിന് പിന്നാലെയാണ് ഉണ്ണികൃഷണ്റെ മാതാപിതാക്കള്‍ ടൊവിനൊയെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചത്. സംഭവം അറിഞ്ഞ് ടോവിനോ ബെംഗളൂരുവിലെ വീട്ടിലെത്തുകയും ചെയ്തു.
മകനെ നേരില്‍ കണ്ട അനുഭവമായിരുന്നെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നതെന്ന് താരം പറഞ്ഞു. സന്ദീപ് ഉണ്ണിക്കൃഷ്ണനായി വാങ്ങി വച്ചിരുന്ന ടി ഷര്‍ട്ടും ടോവിനോയ്ക്ക് നല്‍കിയാണ് മാതാപിതാക്കള്‍ താരത്തെ യാത്രയാക്കിയത്.