ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദര് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദര്. ആക്ഷന്‍, മാസ് സീക്വന്സുകളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രം ഗോഡ്ഫാദറില് നയന്‍താരയാണ് കൈകാര്യം ചെയ്തിക്കുന്നത്. പൃഥ്വിരാജ് ചെയ്ത കഥാപാത്രം സല്മാന് ഖാനും. ഇരുവരും ട്രെയിലറിലുണ്ട്.
മലയാളത്തില്‍ മഞ്ജു വാര്യരുടെ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സഹോദരിയുടെ സ്ഥാനത്താണെങ്കില്‍ തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായാണ് നയന്‍താര എത്തുന്നത്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-മാത്തെ ചിത്രമാണ് ഗോഡ്ഫാദര്.
നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. എസ്. തമനാണ് സംഗീത സംവിധാനം. പ്രഭുദേവയാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സുരേഷ് സെല്‍വരാജാണ് കലാസംവിധായകന്‍.