ഒടുവിൽ സെൻസർ കുരുക്കുകൾ ഭേദിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്. കേരളത്തിലെ സെൻസർ ബോർഡ് 17 മിനുറ്റുകളോളം കട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് മുംബൈയിലെ റിവൈസിങ് കമ്മിറ്റിയിലേക്ക് ചിത്രത്തിന്റെ സെൻസറിങ്ങിന് നിർമാതാവും സംവിധായകനുമായ അൻവർ റഷീദ് അയച്ചിരുന്നു. ഇന്നലെ വൈകിട്ട് ചിത്രം റിവൈസിങ് കമ്മിറ്റി സെൻസർ ചെയ്യുകയും ഒരു കട്ട് പോലുമില്ലാതെ ചിത്രത്തിന് u/a സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ചിത്രം ഫെബ്രുവരി 20ന് തിയറ്ററിൽ എത്തും
#Trance cleared by Revising Committee without a cut and given UA certificate. Release date now Feb 20. #fahadhfaasil #nazriyanazim #anwarrasheed pic.twitter.com/oYhCRMiNvg
— Sreedhar Pillai (@sri50) February 11, 2020
തൊട്ടതെല്ലാം പൊന്നാക്കിയ അൻവർ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വർഷങ്ങൾക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം ഏഴ് വർഷം പിന്നിട്ട് അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂർത്തിയാക്കിയത്.
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.