അൻവർ റഷീദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് ട്രാൻസ്. രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും വിശ്വാസികളെ ചൂഷണം ചെയ്ത് നടക്കുന്ന തട്ടിപ്പുകളെയും തുറന്നുകാട്ടുന്ന ഒരു ചിത്രമായിരുന്നു ഇത്. ട്രാൻസ് സിനിമയിലെ ക്ലൈമാക്സില്‍ പ്രേക്ഷകർ കണ്ട ആംസ്റ്റർഡാം രംഗങ്ങൾ ഫോർട്ട്കൊച്ചിയിലാണ് ഷൂട്ട് ചെയ്തതെന്ന സത്യം ഇപ്പോൾ വെളിപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ലത്തതിനാൽ ഫോർട്ട്കൊച്ചിയിൽ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിൽ റെഡ് ഡിസ്ട്രിക്ട് ഉണ്ടാക്കിയെടുത്തു. ഫഹദ് ഫാസിൽ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം
-
ചിത്രീകരിച്ചിരിക്കുന്നത് അവിടെ തന്നെയാണ്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2020/04/trance-set.jpg?resize=788%2C410&ssl=1)
ചിത്രത്തിൽ
ഫഹദ് ഫാസിലിനെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, നസ്രിയാ നസിം, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളിൽ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അമൽ നീരദ് ആണ്. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയാണ്.രാജമാണിക്യം, അണ്ണൻതമ്പി ,ചോട്ടാമുംബൈ, ഉസ്താദ് ഹോട്ടൽ എന്നിങ്ങനെ എണ്ണം പറഞ്ഞ നിരവധി ഹിറ്റുകൾ ആണ് അൻവർ റഷീദിന്റെ സംവിധാനത്തിൽ ഒരുങ്ങിയത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2020/04/FB_IMG_1586925488201.jpg?resize=512%2C511&ssl=1)