അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ട്രാൻസ്.ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും എന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഫഹദ് ഫാസിൽ ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന തരത്തിൽ ചിത്രത്തിന്റെ റിലീസ് ഈ വർഷം ഉണ്ടാകില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫഹദ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ തന്നെ 20 കോടിക്ക് മുകളിലാണ് നിർമ്മാണച്ചെലവ്.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ട്രാൻസ് എന്ന് ഫഹദ് പറഞ്ഞിരുന്നു. നസ്രിയയും ചിത്രത്തിന്റെ ഒരു ഭാഗമായി മാറുന്നുണ്ട്. അമൽ നീരദാണ് ചിത്രത്തിന് ഛായാഗ്രഹണം. സൗണ്ട് ഡിസൈനിങ് റസൂൽപൂക്കുട്ടി നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ വിനായകന്, സൗബിന് ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്ബന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്, ദിലീഷ് പോത്തന് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. വിൻസന്റ് വടക്കൻ ആണ് തിരക്കഥ ഒരുക്കുന്നത്.