ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും വിവാഹിതരായി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വത്തില്‍ത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം. മുന്‍പും ട്രാന്‍സ് വ്യക്തികള്‍ തമ്മില്‍ വിവാഹം നടന്നിട്ടുണ്ടെങ്കിലും രേഖകളിലെ ആണ്, പെണ് ഐഡന്റിറ്റി ഉപയോഗിച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്.
ടെക്നോപാര്‍ക്കില്‍ സീനിയര്‍ എച്ച്.ആര്. എക്സിക്യുട്ടീവാണ് തൃശൂര്‍ സ്വദേശി മനു കാര്‍ത്തിക. സാമൂഹികസുരക്ഷാ വകുപ്പില്‍ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. പത്തുവര്‍ഷം മുമ്പാണ് മനു ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിരം ജോലി നേടി, ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയായ ശേഷം വിവാഹം മതിയെന്നായിരുന്നു തീരുമാനം. തുടര്‍ന്ന് ഇരുവരും കാത്തിരിക്കുകയായിരുന്നു.