കഷ്ടപ്പെടുകളെ തരണം ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്ന ഹനാൻ എന്ന പെണ്‍കുട്ടിയുടെ കഥ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഇതാ ഹാനനെ തേടി പുതിയൊരു അവസരം എത്തിയിരിക്കുകയാണ്.
പ്രണവ് മോഹൻലാൽ നായകനാകുന്ന അരുണ്‍ ഗോപിയുടെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നല്ലൊരു വേഷം നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുകയാണ് അരുൺഗോപി. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചന് മുളകുപാടമാണ് സിനിമയുടെ നിർമാണം.
“ഹനാൻ നല്ലൊരു അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവൻ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെൺകുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകൾക്ക് ആശ്വാസമേകാൻ ഉതകുന്ന വേതനവും ഉറപ്പുവരുത്തും,അരുൺ പറയുന്നു