ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം റാമിന്റെ ചിത്രീകരണം ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്കാ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിലെ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷ വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഫിലിംമേക്കർമാരിൽ ഒരാളായ ജീത്തു ജോസഫിനും ഇതിഹാസ സൂപ്പർതാരം ലാലേട്ടനുമൊപ്പം അഭിനയിക്കുവാൻ കഴിഞ്ഞ സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് നടി ഇപ്പോൾ. ഇരുവർക്കും ഒപ്പം അഭിനയിക്കുവാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നുവെന്ന് നടി വ്യക്തമാക്കി.
Just chillin amidst one of India’s finest filmakers and the legendary superstar himself 😎⭐️
Blessed to be working with the best!#ram #jeethusir #mohanlalsir pic.twitter.com/tJaTB29ZCN— Trish (@trishtrashers) January 30, 2020
ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ ഓണത്തിന് റിലീസിനെത്തില്ല, പകരം പൂജ റിലീസ് ആയിട്ടായിരിക്കും ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിൽ ഇന്ദ്രജിത്തും ഭാഗമാകുന്നുണ്ട്. ആറു രാജ്യങ്ങളിൽ ആറു വർഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും റിപ്പോർട്ടുകളുണ്ട് . ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമാണിത്. മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകും. ആദിൽ ഹുസൈൻ ആണ് മറ്റൊരു താരം. ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനം ചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു.